പ്രീമിയര്‍ ലീഗ്: ചെല്‍‌സിക്ക് രണ്ടാം വിജയം

ലണ്ടന്‍| WEBDUNIA|
PRO
PRO
തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ജയം നേടി ഇംഗ്ലീഷ്‌ പ്രീമിയര്‍ലീഗ്‌ മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി പുതിയ സീസണില്‍ തലപ്പത്തേക്ക്‌. ബുധനാഴ്ച നടന്ന മല്‍സരത്തില്‍ റീഡിംഗ് റോയല്‍സിനെ രണ്ടിനെതിരേ നാല്‌ ഗോളുകള്‍ക്കായിരുന്നു ചെല്‍സി തോല്‍പ്പിച്ചത്‌. വിജയത്തോടെ ചെല്‍സിക്ക്‌ പോയന്റ്‌ ആറായി.

ലാംപാര്‍ഡ്‌, ഗാരി കാഹില്‍, ടോറസ്‌, ബ്രാനി ഇവാനോവിക് എന്നിവരായിരുന്നു ചെല്‍‌സിക്കു വേണ്ടി സ്‌കോര്‍ ചെയ്‌തത്‌. പോഗ്രെബ്‌നിയാകും ഗുതെറിയും റീഡിംഗിനായി സ്‌കോര്‍ ചെയ്‌തു. ആദ്യപകുതിയില്‍ 2-1 ന്‌ പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ തിരിച്ചടിച്ചായിരുന്നു ചെല്‍സി കളിയുടെ ഫലം അനുകൂലമാക്കി എടുത്തത്‌.

സീസണിലെ ആദ്യമത്സരത്തില്‍ ചെല്‍സി, വിഗാന്‍ അത്‌ലറ്റിനെ പരാജയപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :