പേസ്-ഭൂപതി സഖ്യം രണ്ടാം റൌണ്ടില്‍

മെല്‍ബണ്‍| അവിനാഷ്. ബി| Last Modified വ്യാഴം, 20 ജനുവരി 2011 (15:01 IST)
PRO
PRO
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യം രണ്ടാം റൌണ്ടില്‍ കടന്നു. പാകിസ്ഥാന്റെ അയിസാം ഉള്‍ ഹഖ് ഖുറേഷിക്കൊപ്പം രോഹന്‍ ബൊപ്പണ്ണയും പുരുഷ വിഭാഗം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

ഒന്നാം റൗണ്ടില്‍ ക്രൊയേഷ്യന്‍-സെര്‍ബ് ജോഡിയായ ഇവൊ കാര്‍ലോവിച്ച്-ദുസ വെമിക്ക സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം രണ്ടാം റൌണ്ടിന് യോഗ്യത നേടിയത്. 5-7, 6-3, 6-0 എന്നീ സെറ്റുകള്‍ക്കാണ് പേസ്- ഭൂപതി സഖ്യത്തിന്റെ ജയം.

ബ്രസീലിയന്‍ ജോഡിയായ ഫ്രാങ്കൊ ഫെരേരൊ-ആന്ദ്രെ സാ ജോഡിയെയാണ് ബൊപ്പണ്ണയും ഖുറേഷിയും പരാജയപ്പെടുത്തിയത്. 6-3, 6-0 എന്നീ സെറ്റുകള്‍ക്കാണ് ഇവര്‍ വിജയിച്ചത്.

ഒന്‍പതു വര്‍ഷത്തിനുശേഷമാണ് ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും ഗ്രാന്‍സ്ലാമില്‍ ഒന്നിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :