ദുബായ് ഓപ്പണ്‍ ഡബിള്‍സില്‍ നിന്ന് മൂന്നാം സീഡുകളായ ലിയാന്‍ഡര്‍ പെയ്സ് - ലൂക്കാസ് ളൌഹി സഖ്യം ആദ്യ റൌണ്ടില്‍ പുറത്തായി. ഇതുവരെ സീഡ് ചെയ്യപ്പെടാത്ത സിമോണ്‍ ബൊലേല്ലി - ഇവോ കര്‍ലോവിക് സഖ്യമാണ് ഇവരെ പരാജയപ്പെടുത്തിയത്.
ആദ്യസെറ്റ് കൈവിട്ട പെയ്സ് - ളൌഹി സഖ്യം രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്നെങ്കിലും സൂപ്പര്‍ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു. സ്കോര്‍ 4-6, 6-2, 8-10. ആദ്യഗെയിമില്‍ മുന്നേറ്റത്തോടെയായിരുന്നു പെയ്സ് - ളൌഹി സഖ്യത്തിന്‍റെ തുടക്കം. എന്നാല്‍ ക്രമേണ ബൊലേല്ലി - കര്‍ലോവിക് സഖ്യം പിടിമുറുക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന റോട്ടര്‍ദാം ലോക ടെന്നീസ് ടൂര്‍ണമെന്‍റ് ഫൈനലിലും പെയ്സ് - ളൌഹി സഖ്യം പരാജയപ്പെട്ടിരുന്നു. ഡാനീയേല്‍ നെസ്റ്റോര്‍ - നെനാദ് സിമോണ്‍ജിക് സഖ്യമായിരുന്നു അപ്പോള്‍ ഇന്തോ - ചെക് സഖ്യത്തിന്‍റെ എതിരാളികള്‍.