പാര്‍ക്കര്‍ ഇംഗ്ലണ്ടിന്റെ ഫുട്ബോളര്‍

ലണ്ടന്‍| WEBDUNIA|
PRO
വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ സ്കോട്ട് പാര്‍ക്കറെ ‘ഇംഗ്ലണ്ട് ഫുട്ബോളര്‍ ഓഫ് ദ ഇയര്‍’ ആയി തെരഞ്ഞെടുത്തു. ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് സ്കോട്ട് പാര്‍ക്കര്‍ക്ക് ഈ ബഹുമതി ലഭിച്ചത്.

ടോട്ടന്‍‌ഹാമിന്റെ ഗരേത്ത് ബാലെയെ പിന്തള്ളിയാണ് പാര്‍ക്കര്‍ പുരസ്കാരം നേടിയത്. ഈ വര്‍ഷത്തെ പ്രഫഷണല്‍ ഫുട്ബോളര്‍ അസോസിയേഷന്റെ ‘പ്ലയര്‍ ഓഫ് ദ ഇയര്‍’ പുരസ്കാരം ലഭിച്ചത് ഗരേത്തിനായിരുന്നു.

മെയ് 12 ന് നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും പാര്‍ക്കറിന് അവാര്‍ഡ് സമ്മാനിക്കുക. 1964 - ല്‍ ബോബി മൂറിനു ശേഷം ആദ്യമായാണ് മറ്റൊരു വെസ്റ്റ് ഹാം കളിക്കാരന്‍ ഇംഗ്ലണ്ട് ഫുട്ബോളര്‍ ഓഫ് ദ ഇയര്‍ ബഹുമതി സ്വന്തമാക്കുന്നത്. 1948 -ല്‍ ആണ് ആദ്യമായി ഈ അവാര്‍ഡ് നിലവില്‍ വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :