പാരാളിമ്പിക്കിനുള്ള ദീപം തെളിച്ചു

ബീജിംഗ്: | WEBDUNIA| Last Modified വെള്ളി, 29 ഓഗസ്റ്റ് 2008 (15:05 IST)
സമ്മര്‍ ഒളിമ്പിക്സ് വന്‍ ഹിറ്റാക്കിയതിനു പിന്നാലെ പാരാളിമ്പിക്സും വിജയമാക്കാന്‍ ചൈന പരിപാടികള്‍ തുടങ്ങി. ഗെയിംസിനും മുന്നോടിയായി സ്വര്‍ഗ്ഗീയ ക്ഷേത്രത്തില്‍ ദീപശിഖാ പ്രയാണത്തിനു മുമ്പുള്ള ദീപം തെളിയിച്ചു.

ദീപവും വഹിച്ചുള്ള പ്രയാണം ഉടന്‍ തന്നെ ആരംഭിക്കും. ജിയാംഗ് സിചിയാന്‍റെ സാന്നിദ്ധ്യത്തില്‍ പാരാളിമ്പിക് ഫെന്‍സറായ ജിന്‍ ജിംഗ് വീല്‍ ചെയറില്‍ എത്തിയാണ് ദീപം തെളിച്ചത്.

ബ്വീജിംഗ് പാരാളിമ്പിക്സ് സംഘാടക സമിതി തലവല്‍ ലിയു ക്വി വഴി വെന്‍ ജിയാവോയില്‍ എത്തുകയും ഒളിമ്പിക്സ് ദീപ ശിഖ വെന്‍ ജിയാബോ കത്തിക്കുകയും ചെയ്തു.

ലോകത്തുടനീളമായി ഏകദേശം 4,000 വികലാംഗരാണ് പാരാളിമ്പിക്സില്‍ പങ്കെടുക്കുന്നത്. സെപ്തംബര്‍ 6 മുതല്‍ 17 വരെ മത്സരങ്ങള്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :