പരിശീലകനായി മാറഡോണ ദുബായിലേക്ക്

ദുബായ്| WEBDUNIA|
PRO
PRO
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ മാന്ത്രികന്‍ വീണ്ടും പരിശീലകന്റെ കുപ്പായത്തിലേക്ക്. ദുബായിലേക്കാണ് ഡീഗോ മറഡോണ പറക്കുന്നത്. ദുബായ് അല്‍ വാസല്‍ ക്ലബ്ബിന്റെ പരിശീലകനായി അദ്ദേഹം സ്ഥാനമേറ്റു.

രണ്ടു വര്‍ഷമാണ് മാറഡോണയുമായുള്ള കരാര്‍. യു എ ഇ ലീഗില്‍ നാലാം സ്ഥാനത്താണ് അല്‍ വാസല്‍ ക്ലബ് ഇപ്പോള്‍‍. കഴിഞ്ഞ വര്‍ഷം ഗള്‍ഫ് ചാമ്പ്യന്മാരായിരുന്നു ഇവര്‍.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീന സെമി പോലും കാണാതെ മടങ്ങിയതോടെയാണ് മറഡോണയ്ക്ക് ടീമിന്റെ പരിശീലകസ്ഥാനം നഷ്ടമായത്. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു.

അമ്പതുകാരനായ മറഡോണ പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ക്ലബ്ബിനെ പരിശീലിപ്പിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :