പത്മ അവാര്‍ഡ്: അഭിമാനമുണ്ട് പക്ഷേ ആഹ്ലാദമില്ലെന്ന് മേരികോം

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 28 ജനുവരി 2013 (10:09 IST)
PRO
രാജ്യം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചതില്‍ വളരെയേറെ അഭിമാനിക്കുന്നതായി വനിതാ ബോക്‌സിംഗ്‌ താരം എം സി മേരികോം. ചാനലുകളിലൂടെയാണു പത്മ അവാര്‍ഡിനെക്കുറിച്ചറിഞ്ഞതെന്നും കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഈ അവാര്‍ഡ്‌ നേട്ടമെന്നുമാണ് മേരി കോം വ്യക്തമാക്കിയത്‌.

പക്ഷേ രാജ്യാന്തര അമച്വര്‍ ബോക്‌സിംഗ്‌ അസോസിയേഷന്‍ ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്കു വിലക്കേര്‍പ്പെടുത്തിയതിനാല്‍ അവാര്‍ഡ്‌ നേട്ടത്തില്‍ ഏറെ ആഹ്‌ളാദിക്കാനാകില്ലെന്നു മേരി കോം കൂട്ടിച്ചേര്‍ത്തു.

പര്‍വതാരോഹകന്‍ പ്രേമലത അഗര്‍വാള്‍, ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഗുസ്‌തി താരം യോഗേശ്വര്‍ ദത്ത്‌, പാരാലിമ്പിക്‌സില്‍ മെഡല്‍ നേടിയ ഗിരീഷ്‌ ഹൊസനഗര നാഗരാജഗൗഡ, ബോക്‌സിംഗ്‌ താരം ദിങ്കോ സിംഗ്‌, തുഴച്ചില്‍ താരം ബജ്‌രംഗ്‌ ലാല്‍ താക്കൂര്‍ എന്നിവരെ പത്മശ്രീ അവാര്‍ഡിനു തെരഞ്ഞെടുത്തിരുന്നു. മേരികോമിനെ കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനും പത്‌മഭൂഷണ്‍ നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :