നെഹ്‌റു കപ്പ്: മാലിദ്വീപിനെയും പിടിച്ചുകെട്ടി ഇന്ത്യ കുതിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
നെഹ്‌റു കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. മാലിദ്വീപിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് തോല്‍പിച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യ ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഇന്ത്യ തന്നെയാണ് ആധിപത്യം പുലര്‍ത്തിയത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോളുകള്‍ നേടിയത്. സയ്യിദ് നബി ഒരു ഗോള്‍ നേടി. ആദ്യ പകുതിയില്‍ പൊരുതിക്കളിക്കാന്‍ ശ്രമിച്ച മാലിദ്വീപ് ഗോള്‍ പിറന്നതോടെ അങ്കലാപ്പിലായി.

ചൊവ്വാഴ്ച നേപ്പാളുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :