നീരാളി പ്രവചിക്കുന്നു; കിരീടം യുണൈറ്റഡിന്

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വെള്ളി, 27 മെയ് 2011 (14:29 IST)
ഫുട്‌ബോള്‍ ലോകത്തെ പ്രവചനവുമായി വീണ്ടും ഒരു നീരാളി രംഗത്ത്. യു ഇ എഫ് എ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബാഴ്സലോണയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം നേടുമെന്നാണ് പ്രവചനം. ബെനാല്‍മദേനയിലെ ഐയ്ക്കര്‍ നീരാളിയാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.

ഫുട്ബോള്‍ ലോകകപ്പ് കാലയളവില്‍ പോള്‍ നീരാളി നടത്തിയത് പോലെ തന്നെയാണ് ഐയ്ക്കര്‍ നീരാളിയുടെയും പ്രവചനം. ഇരുടീമുകളുടേയും പതാക പുതപ്പിച്ച രണ്ട് ഗ്ലാസ് സിലിണ്ടറുകളില്‍ ഐയ്ക്കറിനുള്ള ഭക്ഷണം സജ്ജമാക്കി വെച്ചിരുന്നു. ഒടുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പതാക പുതപ്പിച്ച ഗ്ലാസ് സിലിണ്ടറില്‍ നിന്ന് ഐയ്ക്കര്‍ ഭക്ഷണം തിരഞ്ഞെടുക്കുകയായിരുന്നു.

നേരത്തേ റയല്‍ മാഡ്രിഡ് ഫൈനലില്‍ കളിക്കുമെന്നായിരുന്നു ഐയ്ക്കര്‍ പ്രവചിച്ചത്. എന്നാല്‍ മാഡ്രിഡ് ബാര്‍സയോട് ഇരുപാദങ്ങളിലുമായി തോറ്റതോടെ പ്രവചനം പരാജയപ്പെടുകയായിരുന്നു. പസഫിക്കില്‍ നിന്ന് പിടിച്ചതാണ് 16 കിലോഗ്രാം ഐയ്ക്കര്‍ നീരാളിയെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :