ഫ്രഞ്ച് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്. നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. ഇത് ഏഴാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. സ്കോര്‍: 6-4, 6-3, 2-6, 7-5.
ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡ് നദാലിന്റെ പേരിലായി. ആറ് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ ബോര്‍ഗിനെയാണ് നദാല്‍ പിന്നിലാക്കിയത്.
പതിനൊന്നാം ഗ്രാന്‍ഡ്‌സ്ലാം കിരീടമാണ് നദാല്‍ സ്വന്തമാക്കിയിരിക്കുന്നത്. 16 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഫെഡറര്‍ മാത്രമാണ് ഇക്കാര്യത്തില്‍ നദാലിന് മുന്നിലുള്ളത്.