നദാലും ഫെറററും സെമിയില്‍

tennis ball
PTIPTI
സ്പാനിഷ് താരങ്ങളായ ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാലും എട്ടാം സീഡ് ഡേവിഡ് ഫെറററും ഷങ് ഹായി മാസ്റ്റേഴ്‌സ് കപ്പ് ടെന്നീസില്‍ സെമി ഫൈനലില്‍ കടന്നു. റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടക്കുന്ന ഷംഗ് ഹായിയിലെ മത്സരങ്ങളില്‍ വ്യാഴാഴ്ച ഉജ്വല വിജയവുമായിട്ടാണ് ഇരുവരും സെമിയിലേക്ക് പ്രവേശിച്ചത്.

മൂന്നാം സീഡ് നൊവാക്ക് ജോക്കോവിക്കിനെ നദാല്‍ മറികടന്നപ്പോള്‍ ഫെഡറര്‍ ഫ്രഞ്ച് താരം റിച്ചാഡ് ഗാസ്ഗേയെ 6-1, 6-1 നു മറികടന്നു. 6-4 ,6-4 നു നദാലിനോട് പരാജയം ഏറ്റു വാങ്ങിയ നോവാക്ക് ജോക്കോവിക്ക് ടൂര്‍ണമെന്‍റില്‍ ഒരു വിജയം പോലും കണ്ടെത്താനാകാതെയാണ് പുറത്തേക്കുള്ള വഴി കണ്ടത്.

ഷങ്ഹായിയില്‍ ഫെററര്‍ അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്തു. മൂന്നാമത്തെ മത്സരത്തില്‍ ഗാസ്ഗേയെ പരാജയപ്പെടുത്തിയ ഫെററര്‍ രാജകീയമായി തന്നെ മുന്നോട്ട് പോയി. ഗോള്‍ഡ് ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഇരുവരും ഗോള്‍ഡ് ഗ്രൂപ്പില്‍ ഇന്നു നടക്കുന്ന മത്സരങ്ങള്‍ കാത്തിരിക്കുകയാണ്.

ഷങ് ഹായ്:| WEBDUNIA|
റെഡ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരനായ ആന്‍ഡി റോഡിക്ക് രണ്ടാം സ്ഥാനക്കാരനായ റോജര്‍ ഫെഡററെ നേരിടുമ്പോള്‍ ഗോണ്‍സാലസ് ഡാവിഡെങ്കോയെ നേരിടും. ഒരു മത്സരം പോലും ജയിക്കാനാകാത്ത ഡാവിഡെങ്കോ പുറത്തായി. ഫെഡററിനും ഗോണ്‍സാലസിനും റോഡിക്കിനും ജയിച്ചാല്‍ സെമിയില്‍ എത്താന്‍ തുല്യ സാധ്യതയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :