ദേശീയഗെയിംസ്: കായികമന്ത്രി അജയ് മാക്കന് പങ്കെടുക്കില്ല
റാഞ്ചി|
WEBDUNIA|
Last Modified ശനി, 26 ഫെബ്രുവരി 2011 (18:27 IST)
ജാര്‍ഖണ്ഡില്‍ നടക്കുന്ന മുപ്പത്തിനാലാമതു ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങില്‍ കേന്ദ്ര കായികമന്ത്രി അജയ് മാക്കന് പങ്കെടുക്കില്ല. ശനിയാഴ്ച വൈകുന്നേരമാണ് സമാപനസമ്മേളനം.
കോമണ്‍വെല്‍ത്ത് അഴിമതി ആരോപണ വിധേയനായ സുരേഷ് കല്‍മാഡിക്കൊപ്പം വേദി പങ്കിടുന്നത് ഒഴിവാക്കാനാണു ചടങ്ങില്‍ നിന്നു പിന്മാറിയതെന്നു സൂചന. അതേസമയം, പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാലാണു സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനു തടസമെന്നു മാക്കന് അറിയിച്ചു.
എന്നാല്‍, കല്‍മാഡിയും അജയ് മാക്കനും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാക്കന് മന്ത്രിയായ ശേഷമാണു കല്‍മാഡിക്കെതിരെ അന്വേഷണം ശക്തമാക്കിയത്.