ദേശീയ സ്കൂള്‍ മീറ്റ്: കേരളം സ്വര്‍ണവേട്ട തുടങ്ങി

ഇറ്റാവ| WEBDUNIA| Last Modified ചൊവ്വ, 29 ജനുവരി 2013 (10:07 IST)
PRO
58മത് ദേശീയ സ്കൂള്‍ മീറ്റില്‍ കേരളം സ്വര്‍ണവേട്ട ആരംഭിച്ചു. കേരളത്തിനു വേണ്ടി ആദ്യ സ്വര്‍ണം നേടിയത് മുണ്ടൂര്‍ എച്ച്എസിലെ പി യു ചിത്രയാണ്.

സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററിലാണ് ചിത്ര സ്വര്‍ണം കൊയ്തത്. കേരളത്തിന്‍റെ കെ കെ വിദ്യ വെങ്കലം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മുഹമ്മദ് അഫ്സലും കേരളത്തിനു വേണ്ടി സ്വര്‍ണം നേടി.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെയും മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്‍റെയും ജന്മനാടായ ഇറ്റാവയിലെ സെയ്ഫായിയില്‍ നിര്‍മിച്ച രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തിലാണ് മത്സരങ്ങള് നടക്കുന്നത്‍. മുലായം സിങ് യാദവ് മീറ്റ് ഉദ്ഘാടനം ചെയ്തു.

മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീം ഞായറാഴ്ച തന്നെ ഇറ്റാവയിലെത്തി. സ്റ്റേഡിയത്തോട് ചേര്‍ന്നാണ് ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. 223 അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. തുടര്‍ച്ചയായ പതിനാറാം കിരീടമാണ് കേരളത്തിന്‍റെ ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :