ദേശീയ ഗെയിംസ്: നീന്തലില്‍ കേരളം ഫൈനലില്‍

റാഞ്ചി| WEBDUNIA| Last Modified ഞായര്‍, 13 ഫെബ്രുവരി 2011 (16:54 IST)
മുപ്പത്തിനാലാമത് ദേശീയ ഗെയിംസിലെ മത്സരങ്ങള്‍ ജാര്‍ഖണ്ഡില്‍ തുടങ്ങി. 4*100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ കേരളത്തിന്റെ പുരുഷ- വനിത ടീമുകള്‍ ഫൈനലിലെത്തി.

പുരുഷ ടീം ഹീറ്റ്സിലെ മികച്ച മൂന്നാമത്തെ സമയവും വനിത ടീം അഞ്ചാമത്തെ സമയവും കുറിച്ചു. പുരുഷ ടീമില്‍ കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ട്.

എന്നാല്‍ 100, 200 ബട്ടര്‍ഫ്ളൈസ് വിഭാഗത്തില്‍ കേരളത്തിന്റെ പുരുഷ- വനിത താരങ്ങള്‍ യോഗ്യത നേടിയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :