സ്റ്റുട്ഗര്‍ട്ട്|
WEBDUNIA|
Last Modified ഞായര്‍, 7 ഒക്ടോബര്‍ 2007 (11:39 IST)
സ്റ്റുട്ഗര്‍ട്ട് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം ഫൈനലില്‍ ജസ്റ്റിന് ഹെനിനും തത്യാന ഗോളാവിനും തമ്മില്‍ ഏറ്റുമുട്ടും.
ലോക ഒന്നാം നമ്പര്‍ താരമായ ബ്രസീലിയന്‍ താരം ജസ്റ്റിന് ഹെനിന് മൂന്നാം സീഡ് ജെലെന ജാന്കോവിക്കിനെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.
സ്കോര്‍: 7 - 6 (7 - 2), 7 - 5. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് ഹെനിന് ജയിച്ചതെങ്കിലും ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീളുകയാണുണ്ടായത്. രണ്ടാം സെറ്റിലും അവസാന നിമിഷം വരെ ജെലെന കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
ഫൈനലില്‍ ഹെനിന്റെ എതിരാളിയായി തത്യാന ഗോളോവിനാണുള്ളത്. അമേരിക്കന്‍ താരം സെറീന വില്യംസിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ രണ്ടാം സീഡ് സ്വെറ്റ്ലാന കുസ്നെറ്റ്സോവയെ പരാജയപ്പെടുത്തിയാണ് തത്യാന ഫൈനല്‍ ബര്‍ത്ത് നേടിയത്. സ്കോര്‍: 6 - 2, 6 - 4.