ഡ്യൂറന്‍ഡ് കപ്പ്: ഡെമ്പോയ്‌ക്ക് ജയം

football
WDFILE
വിദേശ താരങ്ങളുടെ മികവില്‍ എതിരാളികളുടെ വലനിറച്ച ഡെമ്പോ ഗോവ ഡ്യൂറാന്‍ഡ് കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ കടന്നു. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇലവണെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഇലവണെ പരാജയപ്പെടുത്തിയത്.

വിദേശ താരങ്ങളായിരുന്നു ഡെമ്പോയുടെ വിജയത്തിനു കാരണമായ അഞ്ചു ഗോളിനു പിന്നിലും. വിദേശ താരങ്ങളായ റൊബര്‍ട്ടോ സില്‍‌വ, എഡേ ചിഡി എന്നിവര്‍ രണ്ടു ഗോളുകള്‍ വീതം നേടിയപ്പോള്‍ റാന്‍ഡി മാര്‍ട്ടിനസ് ഡെമ്പോയുടെ ആദ്യ ഗോള്‍ കണ്ടെത്തി.

ടീമിലെ ദേശീയ താരങ്ങളായ സമീര്‍ നായിക്ക്, മഹേഷ്‌ഗാവ്‌ലി, എന്നിവര്‍ ഇല്ലാതെയാണ് ഡെമ്പോ കളിക്കാനിറങ്ങിയത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍‌മാര്‍ കൂടിയായ ഡെമ്പോ ഗോവ ക്വാര്‍ട്ടറില്‍ മുംബൈ എയര്‍ ഇന്ത്യയെ നേരിടും. ന്യൂഡല്‍‌ഹി ഹീറൊസിനെ 3-1 നു മറികടന്നാണ് എയര്‍ ഇന്ത്യാ മുംബൈ ക്വാര്‍ട്ടറിലേക്ക് കടന്നത്.

ന്യൂഡല്‍‌ഹി: | WEBDUNIA|
ഇന്ത്യാക്കാരുടെ പ്രിയങ്കരനായ നൈജീരിയന്‍ കളിക്കാരന്‍ ചീമാ ഒക്കേരി പരിശീലിപ്പിച്ച ഡെല്‍‌ഹി ഹീറോസിനെതിരെ 18, 65 മിനിറ്റുകളില്‍ നൈജീരിയന്‍ താരം ബാഷിരു അബ്ബാസ് നേടിയ ഇരട്ടഗോളുകളും എഴുപതാം മിനിറ്റില്‍ സംസണ്‍ സിംഗ് നേടിയ ഗോളുമാണ് തുണയായത്. നാ‍ല്‍പ്പത്തെട്ടാം മിനിറ്റില്‍ മത്സ്വാമയിലൂടെ എയര്‍ ഇന്ത്യ ഒരു ഗോള്‍ മടക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :