ഡേവിസ് കപ്പ്: പ്ലേ ഓഫില്‍ ഇന്ത്യക്ക് ജപ്പാന്‍ എതിരാളി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ ഇന്ത്യ ജപ്പാനുമായി ഏറ്റുമുട്ടും. സെപ്റ്റംബര്‍ പതിനാറിന് ജപ്പാനിലായിരിക്കും മത്സരം. പ്‌ളേ ഓഫില്‍ വിജയിക്കുന്ന ടീം 2012ലെ ലോക ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടും.

ഏഷ്യാ ഓഷ്യാനിയ ഗ്രൂപ്പ് സെമിഫൈനലിലാണ് (2008ല്‍) ഇതിന് മുന്‍പ് ഇന്ത്യയും ജപ്പാനും കളിച്ചത്. അന്ന് ഇന്ത്യ 3-2ന് ജയിച്ചിരുന്നു. ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ജപ്പാനെ ഇന്ത്യ ഇതുവരെ മൊത്തം പതിനെട്ട് തവണ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ജപ്പാന് മൂന്ന് തവണ മാത്രമാണ് ഇന്ത്യയോട് ജയിക്കാനായത്.

യുവതാരം സോംദേവ് ദേവ്‌വര്‍മനിലും പെയ്‌സ്-ഭൂപതി സഖ്യത്തിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :