ട്രിപ്പിള്‍ ജമ്പ്: കേരളത്തിന് വെങ്കലം

പൂനെ| WEBDUNIA| Last Modified ചൊവ്വ, 4 ജനുവരി 2011 (11:35 IST)
ദേശീയ സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന് വെങ്കലം. സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പത്തിരിപാല എച്ച് എസ് എസിലെ യു കാര്‍ത്തിക് ആണ് വെങ്കലം നേടിയത്.

മേളയില്‍ ഇതുവരെ കേരളത്തിന് മൂന്നു സ്വര്‍ണം ലഭിച്ചിട്ടുണ്ട്. 5000 മീറ്റര്‍ സീനിയര്‍ ഗേള്‍സ്‌ വിഭാഗത്തില്‍ മുണ്ടൂര്‍ സ്‌കൂളിലെ പി യു ചിത്രയാണ്‌ കേരളത്തിന്റെ ആദ്യ സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെ കെ വിദ്യയാണ്‌ കേരളത്തിന്റെ രണ്ടാം സ്വര്‍ണം നേടിയത്‌. പാലക്കാട്‌ മുണ്ടൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്‌ വിദ്യ.

പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ മാര്‍ ബേസിലിലെ നീനാ എലിസബത്ത് ബേബി കേരളത്തിന്റെ മൂന്നാം സ്വര്‍ണം നേടി. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ റിജില്‍ ജോസ് വെള്ളി നേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :