ടൊറന്‍റോ: നദാലിനു കിരീടം

PROPRO
ലോകഒന്നാംനമ്പര്‍ സ്ഥാനത്തേക്ക് സ്വിറ്റ്സര്‍ലണ്ട്താരം റോജര്‍ ഫെഡററിനു കനത്ത് വെല്ലുവിളി ഉയര്‍ത്തി മുന്നേറുകയാണ് സ്പാനിഷ് താരം റാഫേല്‍ നദാല്‍. വിംബിള്‍ഡണ്‍ ജയിച്ചതിന്‍റെ തൊട്ടടുത്ത ടൂര്‍ണമെന്‍റിലും കിരീടത്തിലെക്ക് ഉയരാന്‍ ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാലിനായി.

ടൊറന്‍റോ മാസ്റ്റേഴ്‌സ് ടെന്നീസ് ഫൈനലില്‍ നിക്കോളാസ് കൈഫറെ മറികടന്ന് കിരീടം നേടാന്‍ സ്പാനിഷ് താരത്തിനായി. തുടര്‍ച്ചയായി അഞ്ചാം ട്രോഫിയിലേക്ക് ഉയരാന്‍ സ്പാനിഷ് താരം എടുത്തത് 6-3, 6-2 എന്ന സ്കോറായിരുന്നു. ഇതൊടെ തന്‍റെ വിജയം ഇരുപത്തൊമ്പതാം മത്സരത്തിലേക്ക് നീട്ടാന്‍ സ്പാനിഷ് താരത്തിനായി.

ഇതോടെ ലോക റാങ്കിംഗില്‍ ഫെഡററുമായുള്ള അകലം 300 പോയിന്‍റു മാത്രമാക്കാന്‍ ഇന്ത്യന്‍ താരത്തിനായി. ഈ ആഴ്ച നടക്കുന്ന സിന്‍സിനാറ്റി ചാമ്പ്യന്‍ഷിപ്പില്‍ ഫെഡറര്‍ സെമിക്കു മുമ്പേ പുറത്താകുകയും നദാല്‍ കിരീടം നേടുകയും ചെയ്താല്‍ ഒന്നാം നമ്പര്‍ പദവി ഈ 22 കാരനായി മാറും.

ടൊറന്‍റോ: | WEBDUNIA| Last Modified തിങ്കള്‍, 28 ജൂലൈ 2008 (10:35 IST)
നദാലിന്‍റെ കരിയറിലെ മുപ്പതാം കിരീടമാണ് ടൊറന്‍റോയില്‍ കണ്ടെത്തിയത്. ബ്യോണ്‍ ബോര്‍ഗിനും ജിമ്മി കൊണേഴ്‌സിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് നദാല്‍. സീഡ് ചെയ്യപ്പെടാത്ത ജര്‍മ്മന്‍ താരം നിക്കോളാസ് കൈഫറിനു മാസ്റ്റേഴ്‌സ് മത്സര പരമ്പരയിലെ ആദ്യ ഫൈനലായിരുന്നു ഇത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :