ടിന്‍റുവിനും ദര്‍ശനയ്ക്കും സ്വര്‍ണം

ഗുണ്ടൂര്‍| WEBDUNIA|
അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല അത്‌ലറ്റിക് മീറ്റില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അഞ്ച് സ്വര്‍ണവുമായി മുന്നേറുന്നു. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് രണ്ട് സ്വര്‍ണ്ണവും കണ്ണൂര്‍, എം ജി, കേരള സര്‍വ്വകലാശാലകള്‍ക്ക് ഓരോ സ്വര്‍ണ്ണം വീതവും ലഭിച്ചു.

കാലിക്കറ്റിന് വേണ്ടി വനിതകളുടെ 800 മീറ്ററില്‍ ടിന്‍റു ലൂക്കയും 400മീറ്റര്‍ ഹര്‍ഡില്‍സില്‍ ദര്‍ശനയും സ്വര്‍ണ്ണം നേടി.

കണ്ണൂരിന്റെ മെറീന ജോസഫ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ്ണം നേടി. പുരുഷന്മാരുടെ 400മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളയുടെ ബിനു ബേബിയും സ്വര്‍ണ്ണം സ്വന്തമാക്കി. വനിതകളുടെ നൂറ് മീറ്ററില്‍ എം ജിയുടെ നീതു രാജനും സ്വര്‍ണനേട്ടത്തിന് അര്‍ഹയായി.

ആചാര്യ നാഗാര്‍ജ്ജുന സര്‍വ്വകലാശാലയാണ് മീറ്റിന് ആതിഥ്യം വഹിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :