ഞാന്‍ തന്നെ ഒന്നാം നമ്പര്‍: സഫീന

ലണ്ടന്‍| WEBDUNIA|
തന്‍റെ ഒന്നാം നമ്പര്‍ പദവി ഇനി ആര്‍ക്കും ചോദ്യം ചെയ്യാനാവില്ലെന്ന് റഷ്യന്‍ ടെന്നീസ് താരം ദിനാര സഫീന. വിംബിള്‍ഡണ്‍ സെമിഫിനലിലെത്തിയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഫീന.

ഇതുവരെയും ഒരു ഗ്രാന്‍ഡ്‌സ്ലാം കിരീടം പോലും നേടിയിട്ടില്ലെങ്കിലും ലോക ഒന്നാം നമ്പര്‍ പദവിയിലിരിക്കുന്ന സഫീനയുടെ പ്രകടനത്തെക്കുറിച്ച് ആരാഞ്ഞപ്പോഴാണ് താ‍ന്‍ ഒന്നാം നമ്പറാണെന്ന കര്യത്തില്‍ ഒരു സംശയവും അവശേഷിക്കുന്നില്ലെന്ന് സഫീന പറഞ്ഞത്.

സെമിയില്‍ വീനസിനെ വീഴ്ത്താനുള്ള ആയുധങ്ങള്‍ തന്‍റെ പക്കല്‍ ഉണ്ടെന്നും സഫീന പറഞ്ഞു. വിംബിള്‍ഡണ്‍ സെമിയിലെത്തിയതോടെ ഇനി ആരും എന്‍റെ ഒന്നാം നമ്പര്‍ പദവിയെ ചോദ്യം ചെയ്യില്ല. ഇതുവരെയുളള നാല് ഗ്രാന്‍ഡ്സ്ലാമിന്‍റെയും സെമിഫൈനലുകളില്‍ ഞാന്‍ എത്തിയിട്ടുണ്ട്.

അഞ്ച് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുളള വീനസിനെയാണ് സെമിയില്‍ നേരിടേണ്ടതെന്ന് ഓര്‍ത്ത് എനിക്ക് ഭയമില്ല. എനിക്കൊന്നും നഷ്ടപ്പെടാനില്ല. വീനസിനെതിരെ എങ്ങിനെ കളിക്കണമെന്നതിനെക്കുറിച്ച് തനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും സഫീന പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :