ജോക്കോവിക്ക് ഭീഷണി: നദാല്‍

PTIPRO
ലോക മൂന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്ക് തനിക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് ലോക രണ്ടാം ടെന്നീസ് താരം റാഫേല്‍ നദാല്‍. കളിമണ്‍ മൈതാനങ്ങളില്‍ മികച്ച പ്രകടനം നടത്താറുള്ള നദാല്‍ കഴിഞ്ഞയാഴ്ച റോം മാസ്റ്റേഴ്‌സ് ടെന്നീസില്‍ രണ്ടാം റൌണ്ടില്‍ നദാല്‍ പുറത്തായിരുന്നു.’

കഴിഞ്ഞ വര്‍ഷം കളിമണ്‍ പ്രതലത്ത് കളിച്ച മത്സരത്തില്‍ ഒരെണ്ണം മാത്രമായിരുന്നു നദാല്‍ പരാജയപ്പെട്ടത്. എന്നാല്‍ കാലിനേറ്റ പരുക്കുമായി മല്ലിടുന്ന താരം ഈ ആഴ്‌ച ഹാംബര്‍ഗില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ കൂടി ജോക്കോവിക്ക് മികച്ച പ്രകടനം നടത്തിയാല്‍ രണ്ടാം സ്ഥാനം നദാലിന് സെര്‍ബിയന്‍ താരത്തിനു കൈമാറേണ്ടി വരും.

കഴിഞ്ഞ തവണ ഹാംബര്‍ഗില്‍ റോജര്‍ ഫെഡററോട് പരാജയപ്പെട്ടത് മാത്രമാണ് നദാല്‍ നേരിട്ട ഏക പരാജയം. അതിനു പുറമേ വിംബിള്‍ഡണില്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യനാകുകയും ചെയ്തു. ജോക്കോവിക്ക് രണ്ടാം സ്ഥാനത്തോട് ഏറെ അടുത്തതായി സംശയിക്കേണ്ട എന്നാണ് നദാലിന്‍റെ അഭിപ്രായം. ഹാംബര്‍ഗില്‍ കളിക്കാന്‍ എത്തിയതാണ് താരം.

ഹാംബര്‍ഗ്: | WEBDUNIA| Last Modified ചൊവ്വ, 13 മെയ് 2008 (11:09 IST)
ജോക്കോവിക്ക് മികച്ച കളിക്കാരനാണെന്നും റൊളാണ്ട് ഗാരോസിലോ വിംബിള്‍ഡണിലോ മികച്ച പ്രകടനം നടത്തിയാല്‍ സെര്‍ബിയന്‍ താരന്‍ തന്നെ കടന്ന് പോകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത് സംഭവിച്ചാല്‍ താന്‍ തന്‍റെ സ്ഥാനം തിരിച്ചു പിടിക്കാന്‍ ശക്തമായി പൊരുതേണ്ടി വരുമെന്നാണ് സ്പാനിഷ് ലോക രണ്ടാം നമ്പറിന്‍റെ കണ്ടെത്തല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :