ജോക്കോവിക് ഇവാന്റെ റെക്കോര്‍ഡിനൊപ്പം

ബെല്‍‌ഗ്രേഡ്| WEBDUNIA| Last Modified വ്യാഴം, 28 ഏപ്രില്‍ 2011 (18:02 IST)
ലോകരണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിക് ഇവാന്‍ ലെന്‍ഡ്‌ലിന്റെ റെക്കോര്‍ഡിനൊപ്പം. ഒരു സീസണില്‍ സിംഗിള്‍സ് ടെന്നിസില്‍ തുടര്‍ച്ചയായി 25 ജയമെന്ന റെക്കോര്‍ഡിനൊപ്പമാണ് ജൊക്കോവിക് എത്തിയിരിക്കുന്നത്.

ഇവാന്‍ 1986ല്‍ സ്വന്തമാക്കിയ നേട്ടത്തിനൊപ്പമാണ് ജോക്കോവിക് ഇപ്പോള്‍. സെര്‍ബിയ എടിപി ഓപ്പണില്‍ അഡ്രിയന്‍ ഉന്‍‌ഗറെ പരാജയപ്പെടുത്തിയാണ് ജോക്കോവിക് നേട്ടത്തിലെത്തിയത്.

ഉന്‍‌ഗറെ 6-2, 6-3 എന്നീ സെറ്റുകള്‍ക്കാണ് ജോക്കോവിക് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്ലാസ് കാവ്സിസ് ആണ് ജോക്കോവിക്കിന്റെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :