ചൈനയില്‍ ഫുട്ബോള്‍ ആവേശമാകാന്‍ ദ്രോഗ്ബ

ഷാങ്ഹായ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഇനി ദിദിയര്‍ ചൈനയില്‍ ഫുട്ബോള്‍ ആവേശമാകും. ചൈനീസ് സൂപ്പര്‍ ലീഗ് ക്ളബ് ഷാങ്ഹായ് ഷെന്‍ഹുവയുമായി രണ്ട് വര്‍ഷത്തേയ്ക്കാണ് ദ്രോഗ്ബ കരാറായത്. ഷാങ്ഹായിലെത്തിയ ദ്രോഗ്ബയ്ക്ക് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെ‌ല്‍‌സിയെ കിരീടമണിയിച്ചതോടെ സൂപ്പര്‍ താരമാകുകയായിരുന്നു ദ്രോഗ്ബ. തുടര്‍ന്ന് ദ്രോഗ്ബയെ ലഭിക്കാന്‍ പല ക്ലബുകളും ശ്രമിച്ചെങ്കിലും ആഴ്ചയൊന്നിനു മൂന്നുലക്ഷം ഡോളര്‍ പ്രതിഫലം നല്‍കി ഷാങ്ഹായ് ഷെന്‍ഹുവ സ്വന്തമാക്കുകയായിരുന്നു. ചെല്‍സിക്കായി 341 മത്സരങ്ങളില്‍ നിന്നു ദ്രോഗ്ബ 157 ഗോളുകള്‍ നേടിയിട്ടുണ്ട്.

മുന്‍ ചെല്‍സി താരം നിക്കോളാസ് അനേല്‍ക്കയും ചൈനീസ് ക്ലബ്ബിലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :