ചെസ്സ്: താനിയ ചാമ്പ്യന്‍

thania
FILEFILE
ഏഷ്യയിലെങ്ങും ഇന്ത്യന്‍ താരം സാനിയാ മിര്‍സ പ്രസിദ്ധയാണ്. എന്നാല്‍ തക്കനിയ സച്ച് ദേവും സാനിയയുടെ വഴിയിലാണ് തട്ടകം ചെസ്സാണെന്നു മാത്രം. ഗ്രാന്‍ഡ് മാസ്റ്റര്‍ നോം നേടിയ ഇന്ത്യയുടെ താനിയ സച്ദേവ് ഏഷ്യന്‍ വനിതാ ചെസ് ചാമ്പ്യനായി. സീനിയര്‍ വിഭാഗത്തില്‍ താനിയ നേടുന്ന ആദ്യത്തെ പ്രധാന വിജയമാണിത്.

ടെഹ്‌റാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് താരം ജു വെന്ജുനുമായുള്ള് ഒമ്പതാം റൌണ്ട് മത്സരത്തില്‍ സമനില നേടിയതോടെയാണ് താനിയ വിജയമുറപ്പിച്ചത്. ടൂര്‍ണ്ണമെന്‍റില്‍ ആകെ 6.5 പോയിന്‍റ് നേടിയ താനിയ ഒന്നാം സീഡ് ചൈനയുടെ ലൂഫെയി റുവാനെക്കാള്‍ മെച്ചപ്പെട്ട ടൈബ്രേക്ക് പോയിന്‍റിന്‍റെ ബലത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നേടിയത്

റുവാന്‍ 6.5 പോയിന്‍റാണ് നേടിയത്. ഫൈനല്‍ റൌണ്ടില്‍ അറ്റൌസ പൌര്‍കാഷിയാനെ കീഴടക്കി റുവാന്‍ പോയിന്‍റ് നിലയില്‍ താനിയക്ക് ഒപ്പം എത്തിയെങ്കിലും ടൈ ബ്രേക്കറില്‍ മികവ് നിലനിര്‍ത്താന്‍ സാധിച്ചില്ല. യറ്റ്നാമിന്‍റെ ഗുയെന്‍ തിഹനാഹ് അനും ലീ തനാഹ് തുവും തമ്മിലുള്ള മത്സരം സമനിലയിലായതോടെയാണ് താനിയ ചാമ്പ്യന്‍ഷിപ്പ് നേടുമെന്ന് ഉറപ്പായത്.

ടെഹ്‌റാന്‍:| WEBDUNIA|
ഈ വിജയത്തിലൂടെ ലോക ചാമ്പന്‍ഷിപ്പില്‍ പ്രവേശനം ലഭിച്ചതിനാല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ നോം ലഭിച്ചതിനെക്കാള്‍ പ്രധാന നേട്ടമാണിത് എന്ന താനിയ ഫലപ്രഖ്യാപനത്തിന് ശേഷം അഭിപ്രായപ്പെട്ടു.തന്‍റെ ഇന്നു വരെയുള്ള ഏറ്റവും പ്രധാനപ്പെട്ട വിജയം എന്നാണ് ഏഷ്യന്‍ വനിതാ കിരീടനേട്ടത്തെ ഡല്‍ഹിയില്‍ നിന്നുള്ള ഈ ഇരുപത്തിയൊന്നുകാരി വിശേഷിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :