ചര്‍ച്ചില്‍ ജയിച്ചു; വിവ തോറ്റു

കോലാപ്പുര്‍| WEBDUNIA|
ഐലീഗ് ഫുട്ബോള്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ എച്ച് എ എല്ലിനെതിരെ ചര്‍ച്ചില്‍ ബ്രദേര്‍സിന് ജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചര്‍ച്ചില്‍ ജയിച്ചത്.

ചര്‍ച്ചിലിന് വേണ്ടി മലയാളി താരങ്ങളായ ബിനീഷ് ബാലനും എം പി സക്കീറും ഓരോ ഗോള്‍ നേടി. കെ വിന്‍സെന്റിന്റെ വകയായിരുന്നു ചര്‍ച്ചിലിന്റെ മൂന്നാം ഗോള്‍.

ഐലീഗിലെ മറ്റൊരു മത്സരത്തില്‍ മുംബൈ ഒ എന്‍ ജി സി വിവാ കേരളയെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഒ എന്‍ ജി സി വിവയെ തകര്‍ത്തത്. വിദേശതാരം എന്‍ ഡി ഒപാരയാണ് ഒ എന്‍ ജി സിക്ക് വേണ്ടി ഗോള്‍ നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :