ഗിരീഷയ്ക്ക് സൈന നെഹ്വാളിന്റെ സ്നേഹസമ്മാനം

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
പാരാലിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് എച്ച്. എന്‍ ഗിരീഷയ്ക്ക് ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്വാളിന്റെ സമ്മാനം‍. പാരലിമ്പിക്സിലെ മെഡല്‍ ജേതാവായ ഇന്ത്യന്‍താരം എച്ച് എന്‍ ഗിരീഷക്ക് രണ്ടു ലക്ഷംരൂപ പാരിതോഷികമായി വാഗ്ദാനം ചെയ്താണ് സൈന മാതൃകയായത്.

ഗിരീഷയുടെ നേട്ടത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും.ഒളിംപിക്‌സ് പോലുള്ള വലിയ വേദികളില്‍ മത്സരിക്കുമ്പോള്‍ ഒരു അത്‌ലറ്റിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് തനിക്കറിയാമെന്നും ഈ ചെറിയ പാരിതോഷികം ഗീരീഷയ്ക്ക് ഗുണകരമാകുമെന്നാണ് കരുതന്നതെന്നും സൈന പറഞ്ഞു. ലണ്ടനില്‍ നടക്കുന്ന പാരാലിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ ഗിരീഷ തിരിച്ചെത്തിയാല്‍ ഉടന്‍ സമ്മാനം കൈമാറാനാണ് സൈനയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :