ഖത്തര്‍ ഓപ്പണ്‍: സാനിയ - വെസ്നിന സംഖ്യം പുറത്ത്

ദോഹ| WEBDUNIA|
PRO
PRO
ഇന്ത്യയുടെ മിര്‍സയും റഷ്യയുടെ എലേന വെസ്നിനയും ചേര്‍ന്ന സംഖ്യം ഖത്തര്‍ ഓപ്പണില്‍ നിന്ന് പുറത്തായി. വെറ ദുഷെവിന- ഷഹര്‍ പീര്‍ സംഖ്യമാണ് സാനിയ- വെസ്നിന സംഖ്യത്തെ പരാജയപ്പെടുത്തിയത്.

സാനിയ- വെസ്നിന സംഖ്യത്തെ 4-6, 4-6 എന്നീ സെറ്റുകള്‍ക്കാണ് വെറ ദുഷെവിന- ഷഹര്‍ പീര്‍ സംഖ്യം പരാജയപ്പെടുത്തിയത്. ഖത്തര്‍ ഓപ്പണില്‍ സിംഗിള്‍സില്‍ സാനിയ മത്സരിക്കുന്നില്ല.

കഴിഞ്ഞ ആഴ്ച പട്ടായ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സാനിയ ഓസ്‌ട്രേലിയയുടെ അനസ്താസിയ റോഡിനോവയുമായി ചേര്‍ന്ന് കിരീടം നേടിയിരുന്നു. സാനിയയുടെ ഡബിള്‍സിലെ പതിമൂന്നാമത്തെ കിരീടമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :