ലോകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇനി എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. വാശിയേറിയ മത്സരത്തില്‍ വിജയിച്ചാല്‍ ലോകത്തെ മികച്ച നാലു ടിമുകളില്‍ ഇടം നേടാം. ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, സ്പെയിന്, ഹോളണ്ട് തുടങ്ങി പ്രമുഖ ടീമുകള്‍ ഏറ്റുമുട്ടുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ വെള്ളിയാഴ്ച തുടങ്ങും.
വെള്ളിയാഴ്ച ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ ആദ്യ പോരാട്ടത്തില്‍ ഹോളണ്ട് അഞ്ചു തവണ ലോകകപ്പ് നേടിയിട്ടുള്ള ബ്രസീലിനെ നേരിടും. വെള്ളിയാഴ്ച തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാന, ഉറുഗ്വെയെ നേരിടും.
ശനിയാഴ്ചയാണ് ക്വാര്‍ട്ടറിലെ, ലോകകപ്പിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത്. ശനിയാഴ്ച ആദ്യ പോരാട്ടത്തില്‍ ശക്തരായ അര്‍ജന്റീനയും ജര്‍മ്മനിയും ഏറ്റുമുട്ടും. രണ്ടാമത്തെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്പെയിന് പരാഗ്വെയെ നേരിടും.