കോപ്പ അമേരിക്ക ഫുട്‌ബോളിനില്ലെന്ന് ജപ്പാന്‍

ടോക്കിയോ| WEBDUNIA|
ജൂലൈയില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോളില്‍ പങ്കെടുക്കുന്നില്ലെന്ന് ജപ്പാന്‍. സുനാമിയും ഭൂകമ്പവും മൂലം രാജ്യം കനത്ത തിരിച്ചടികള്‍ നേരിടേണ്ടിവന്നതിനാലാണ് ജപ്പാന്‍ ഈ തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യം വ്യക്തമാക്കി ജപ്പാനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് കത്തയച്ചിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്ന് ജപ്പാന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട്, കളിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജപ്പാന്‍ ഫുട്‌ബോള്‍ അസോസിയേഷന് കത്തയക്കുകയായിരുന്നു. അതേസമയം കെസൂകെ ഹോണ്ട, ഷിന്‍ജി കഗാവ, ഷിന്‍ജി ഒക്കസാക്കി എന്നീ ജപ്പാന്‍ താരങ്ങള്‍ വിവിധ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്കായി കളിക്കുന്നുണ്ട് .

ഗ്രൂപ്പ് എ യില്‍ അര്‍ജന്റീന, ബൊളീവിയ, കൊളംബിയ എന്നീ ടീമുകള്‍ക്കൊപ്പമായിരുന്നു ജപ്പാന്‍ കളിക്കേണ്ടിയിരുന്നത്. ജപ്പാനെയും മെക്‌സിക്കോയെയും മാത്രമായിരുന്നു ദക്ഷിണ അമേരിക്കയ്ക്ക് പുറത്തു നിന്ന് കോപ്പ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ക്ഷണിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :