ഇത്തവണയും കോതമംഗലം സെന്‍റ്ജോര്‍ജ്ജിന്‍റെ മികവില്‍ എറണാകുളം സംസഥാന്‍ സ്കൂള്‍ കായിക മേളയിലെ ചാമ്പ്യന്‍ പട്ടം പിടിച്ചു. 184 പോയിന്‍റു നേടിയ സെന്‍റ് ജോര്‍ജ്ജ് സ്കൂളുകളുടെ കാര്യത്തില്‍ ഓവറോള്‍ നേടിയപ്പോള്‍ മാര്‍ ബേസില്‍ 116 പോയിന്‍റോടെ രണ്ടാം സ്ഥാനത്തായി. ഇരു സ്കൂളുകളും നല്‍കിയ പോയിന്‍റുള്‍പ്പടെ 375 പോയിന്‍റ് എറണാകുളം പിടിച്ചു.
പാലക്കാട് 164 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും കോഴിക്കോടും കോട്ടയും 87 പോയിന്‍റുകളുമായി മൂന്നും നാലും സ്ഥാനത്തുണ്ട്. 36 പോയിന്‍റുമായി പറളി എച്ച് എസ്സും 25 പോയിന്‍റുമായി കല്ലടി എച്ച് എസ് എസ് എന്നീ സ്കൂളുകളാണ് മൂന്നും നാലും സ്ഥാനത്ത്. സ്പോര്‍ട്സ് ഡിവിഷനുകളില്‍ തിരുവനന്തപുരം ജി വി രാജ 231 പോയിന്‍റു കണ്ടെത്തിയപ്പോള്‍ കണ്ണൂര്‍ 212 പോയിന്‍റും വെള്ളായണി 81 പോയിന്‍റും നേടി.
40 സ്വര്‍ണ്ണം, 39 വെള്ളി, 25 വെങ്കലം എറണാകുളത്തിന്‍റെ സമ്പാദ്യം ഇങ്ങനെ പോയി. പാലക്കാട് 14 സ്വര്‍ണവും 20 വെള്ളിയും 16 വെങ്കലവും നേടിയപ്പോള്‍ കോഴിക്കോട് 12 സ്വര്‍ണവും എട്ടു വെള്ളിയും മൂന്നു വെങ്കലവും നേടി. കോട്ടയത്തിന്‍റെ സമ്പാദ്യം ഒമ്പതു സ്വര്‍ണവും ഏഴു വെള്ളിയും 16 വെങ്കലവുമായിരുന്നു.
സെന്‍റ് ജോര്‍ജ്ജ് കോതമംഗലം19 സ്വര്‍ണവും 25 വെള്ളിയും 14 വെങ്കലവും നേടി.മാര്‍ ബേസില്‍ 15 സ്വര്‍ണം, 11 വെള്ളി, എട്ട് വെങ്കലം എന്നിവ നേടി. പരളി എച്ച് എസ്സിന്‍റെ സമ്പാദ്യം നാലു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവുമായിരുന്നു.
ബുധനാഴ്ച സമാപനം കുറിച്ച കായിക മേളയിലെ വേഗതയേറിയ താരങ്ങള്‍ തിരുവനന്തപുരം ജി വി രാജയിലെ ബ്ലസനും കൊയിലാണ്ടി ഗവണ്‍മെന്‍റ് മാപ്പിള സ്കൂളിലെ ശില്‍പ്പയുമാണ്.11.06 സെക്കന്‍ഡില്‍ ബ്ലസ്സന്‍ ലക്ഷ്യം താണ്ടിയപ്പോള്‍ ശില്‍പ്പ 12.1 സെക്കന്‍ഡിലാണ് അവസാന വര കടന്നത്. 100 മീറ്ററില്‍ 2003 ല്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന്‍റെ ജ്യോതി സ്ഥാപിച്ച 12.3 സെക്കന്‍ഡിന്‍രെ റെക്കോഡ് ശില്‍പ്പ തിരുത്തിക്കുറിച്ചു.
റെക്കോഡുകളുടെ പെരുമഴ കണ്ട മീറ്റില്‍ അവസാന ദിവസം നാലു റെക്കോഡുകള്‍ കൂടി പിറന്നു. സീനിയര്‍ ആണ്‍ കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ പാലാ സെന്‍റ് തോമസിന്‍റെ ആന്‍റണി ജോസ് 4.15 മീറ്റര്‍ ചാടി. സബ് ജൂനിയര്‍ 600 മീറ്ററില്‍ കണ്‍നൂര്‍ കുടിയാന്‍ മല മെരി ക്വീന്‍സ് സ്കൂളിലെ ലിജോ മാണി 1:26.86 സമയത്തില്‍ റെക്കോഡ് കണ്ടെത്തി. ജൂണിയര്‍ 1500 മീറ്ററില്‍ 4:44.04 സമയം കണ്ടെത്തിയ ഡെസ്റ്റ് സണ്ണിയും പുതിയ റെക്കോഡിട്ടു.