കോണ്‍ഫെഡറേഷന്‍ കപ്പ് ബ്രസീലിന്

സാല്‍വദോര്‍| WEBDUNIA|
PRO
PRO
കോണ്‍ഫെഡറേഷന്‍ കപ്പ് ബ്രസീലിന്. നെയ്മെറുടേയും ഫ്രെഡിന്‍റേയും നേതൃത്വത്തില്‍ ഇറ്റലിയെ 4-2ലാണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ ഇറ്റലിയെ പരാജയപ്പെടുത്തിയ ആതിഥേയര്‍ ഗ്രൂപ്പ് എയില്‍നിന്ന് സെമിയില്‍ എത്തും. മത്സരത്തില്‍ ആറ് ഗോളുകളാണ് വീണത്.

ബ്രസീലിനുവേണ്ടി ദാന്‍റെ, സ്ട്രൈക്കര്‍മാരായ ഫ്രെഡി (രണ്ട് ഗോള്‍) നെയ്മര്‍ എന്നിവരാണ് ഗോള്‍ നേടിയത്. ഇമ്മാനുവേല്‍ ജിയോചെറിനിയും ജിയോര്‍ജിയോ ചില്ലെനിയുമാണ് ഇറ്റലിക്കുവേണ്ടി ഗോള്‍ നേടിയത്. ദാന്‍റെയാണ് കളിയില്‍ ആദ്യഗോള്‍ നേടിയത്. ഇറ്റലിയുടെ ഗോള്‍മുഖത്തെ ആക്രമണം ദാന്‍റെ ഗോളാക്കി മാറ്റിയപ്പോള്‍ അമ്പത്തിയൊന്നാം മിനിറ്റില്‍ ഇറ്റലിക്ക് വേണ്ടി ഇമ്മാനുവേല്‍ ജിയോചെറിനി തിരിച്ചടിച്ചു.

മരിയ ബയോറ്റെലി ബ്രസീലിന്‍റെ ഗോള്‍മുഖത്തെത്തിച്ച പന്ത് ജിയോചെറിനി ഗോളാക്കി മാറ്റി. അതോടെ പ്രതിരോധത്തിലായ ബ്രസീല്‍ ടീമിനുവേണ്ടി നെയ്മര്‍ അമ്പത്തിയഞ്ചാം മിനിറ്റില്‍ സമനില ഗോള്‍ നേടി. ഇറ്റലിയുടെ ഗോള്‍മുഖത്ത് നെയ്മറിനെ വീഴ്ത്തിയതിനുള്ള ഫ്രീക്കിക്ക് നെയ്മര്‍തന്നെ വലയിലെത്തിച്ചു. അതോടെ മുന്നിലെത്തിയ ബ്രസീലിന് മത്സരത്തില്‍ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

നെയ്മറിനുശേഷം ബ്രസീലിനുവേണ്ടി ഗോളടിച്ചത് ഒന്‍പതാം ജഴ്സിയണിഞ്ഞ ഫ്രെഡാണ്. അറുപത്തിയാറാം മിനിറ്റില്‍ ഫ്രെഡ് ഗോളടിച്ചു. അതോടെ ബ്രസീലിന് കളിയില്‍ മേധാവിത്വമായി. എന്നാല്‍ എഴുപത്തിയൊന്നാം മിനിറ്റില്‍ ഇറ്റലിയുടെ ജിയോര്‍ജിയോ ചെല്ലാനി ഗോളടിച്ച് മത്സരത്തില്‍ തിരിച്ചുവരാന്‍ ശ്രമിച്ചു. 3-2 എന്ന നിലയില്‍ മുന്നേറിയ മത്സരത്തിന്‍റെ എണ്‍പത്തിയെട്ടാം മിനിറ്റില്‍ ഫ്രെഡ് വീണ്ടും ഗോളടിച്ചു. മത്സരത്തില്‍ ബ്രസീലിന്‍റെ മുന്നേറ്റവും വിജയവും ഉറപ്പിച്ച ഗോളായിരുന്നു അത്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഇറ്റലിക്ക് സെമിയില്‍ കളിക്കാം. കപ്പില്‍നിന്ന് പുറത്തായ മെക്സിക്കോയും ജപ്പാനും തമ്മിലുള്ള മത്സരത്തില്‍ രണ്ട് ഒന്നിന് മെക്സിക്കോ വിജയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :