കേരളത്തെ ജീന്‍ ക്രിസ്ത്യന്‍ നയിക്കും

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 20 ജനുവരി 2014 (15:40 IST)
PRO
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇരുപതംഗ കേരള ടീം പ്രഖ്യാപിച്ചു. ടീമിനെ ഗോള്‍കീപ്പര്‍ ജീന്‍ ക്രിസ്ത്യന്‍ നയിക്കും. സ്‌ട്രൈക്കര്‍ ആര്‍ കണ്ണനാണ് വൈസ് ക്യാപ്റ്റന്‍ .ടീമില്‍ എട്ട് പുതുമുഖങ്ങളുണ്ട്.

തിരുവനന്തപുരം എല്‍ .എന്‍ .സി.പി.യില്‍ നടന്ന ക്യാമ്പില്‍ നിന്നാണ് ടീം തിരഞ്ഞെടുത്തത്. എ. ശ്രീധരനാണ് മുഖ്യപരിശീലകന്‍ . സതീവന്‍ ബാലനാണ് സഹ പരിശീലകന്‍ .

ജനവരി 26ന് തമിഴ്‌നാടിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 28ന് കേരളം ആന്ധ്രയെയും ഫിബ്രവരി ഒന്നിന് അന്‍ഡമാനെയും ഫിബ്രവരി മൂന്നിന് കര്‍ണാടകയെയും നേരിടും. കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളാണ് കേരളം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :