കൂടുമാറ്റം ആല്‍‌വ്സ് നിഷേധിച്ചു

സാല്‍‌വോപോളോ| WEBDUNIA|
ചെല്‍‌സിയിലേക്ക് താന്‍ കൂടുമാറാന്‍ ഒരുങ്ങുന്നതായ വാര്‍ത്ത ബാര്‍സലോണ ഡിഫന്‍ഡര്‍ ഡാനി ആല്‍‌വ്സ് നിഷേധിച്ചു. ആല്‍‌വ്സിന്‍റെ മാധ്യമ പ്രതിനിധികളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

27 മില്യന്‍ യൂറോയ്ക്ക് ആല്‍‌വ്സിനെ ചെല്‍‌സി റഞ്ചാന്‍ നോക്കുന്നതായിട്ടായിരുന്നു വാര്‍ത്ത. ഡെയ്‌ലി മിറര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2007ലും ആല്‍‌വ്സിനെ തട്ടിയെടുക്കാന്‍ ചെല്‍‌സി നീക്കം നടത്തിയിരുന്നു.

ബാര്‍സയുമായി നാല് വര്‍ഷത്തെ കരാറിലാണ് ബ്രസീലിയന്‍ താരമായ ആല്‍‌വ്സ് ഏര്‍പ്പെട്ടിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ആല്‍‌വ്സ് കരാറില്‍ ഒപ്പിട്ടത്.

ബാര്‍സയില്‍ ആല്‍‌വ്സ് സംതൃപ്തനാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രചാരണം നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ആദ്യം തന്നെ നിഷേധിക്കുന്നതെന്ന് ആല്‍‌വ്സിന്‍റെ മാധ്യമപ്രതിനിധികള്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :