ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: കിം ക്ലൈസ്റ്റേഴ്‌സിന് കിരീടം

മെല്‍ബണ്‍| WEBDUNIA| Last Modified ശനി, 29 ജനുവരി 2011 (17:10 IST)
ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതകളുടെ സിംഗിള്‍സില്‍ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സിന് കിരീടം. ചൈനയുടെ ലി നായെയെ പരാജയപ്പെടുത്തിയാണ് കിം വിജയകിരീടം ചൂടിയത്,

രണ്ട് മണിക്കൂറും, അഞ്ചു മിനിട്ടും നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് കിം വിജയിച്ചത്. 3-6, 6-3, 6-3 എന്ന സെറ്റുകള്‍ക്കാണ് കിം ലി നായെയെ പരാജയപ്പെടുത്തിയത്.

കിം തന്റെ നാലാം ഗ്രാന്‍സ്ലാം കിരീടമാണ് നേടിയത്. മൂന്ന് തവണ യു എസ് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള കിമിന്റെ ആദ്യ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീട ജയമാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :