ഓസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ- വെസ്നിന സംഖ്യം സെമിഫൈനലില്‍

മെല്‍ബണ്‍| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (17:01 IST)
ഇന്ത്യയുടെ മിര്‍സയും റഷ്യയുടെ എലേന വെസ്നിനയുമായി ചേര്‍ന്ന സംഖ്യം ഓസ്ടേലിയന്‍ ഓപ്പണിന്റെ വനിതാ ഡബിള്‍സിന്റെ സെമിഫൈനലില്‍ കടന്നു. സാനിയ മിര്‍സ- എലേന വെസ്നിന സംഖ്യം യുഎസിന്റെ ലാസല്‍ ഹബര്‍- ലിസ റെയ്മന്‍ഡ് സഖ്യത്തെയാണു പരാജയപ്പെടുത്തിയത്.

സാനിയ- വെസ്നിന സംഖ്യം ലാസല്‍ ഹബര്‍- ലിസ റെയ്മന്‍ഡ് കൂട്ടുകെട്ടിനെ 6-3, 5-7, 7-6 എന്നീ സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

റഷ്യയുടെ സ്വെറ്റ്ലന- വെറ സ്വനരേവ സംഖ്യത്തെയാണ് സാ‍നിയ- വെസ്നിന സംഖ്യം സെമിഫൈനലില്‍ നേരിടുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :