ഓസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ - ഭൂപതി സംഖ്യം സെമിഫൈനലില്‍

മെല്‍‌ബണ്‍| WEBDUNIA| Last Modified വ്യാഴം, 26 ജനുവരി 2012 (10:44 IST)
ഇന്ത്യയുടെ മിര്‍സ - മഹേഷ് ഭൂപതി സംഖ്യം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ മിക്സഡ് ഡബിള്‍സ് സെമിഫൈനലില്‍ കടന്നു. അമേരിക്കന്‍-ജര്‍മന്‍ സംഖ്യമായ ലിസല്‍ ഹ്യുബറേയും കോളിന്‍ ഫ്ലൈക്കിനെയും പരാജയപ്പെടുത്തിയാണ് സാനിയ - ഭൂപതി സംഖ്യം സെമിഫൈനലിലെത്തിയത്.

സാനിയ - ഭൂപതി സംഖ്യം 7-6, 6-2 എന്നീ സെറ്റുകള്‍ക്കാണ് ലിസല്‍ ഹ്യുബറേയും കോളിന്‍ ഫ്ലൈക്കിനെയും പരാജയപ്പെടുത്തിയത്.

അതേസമയം സാനിയക്ക് വനിതാ ഡബിള്‍സില്‍ ഫൈനലില്‍ എത്താനായില്ല . സാനിയയും റഷ്യയുടെ എലേനാ വെസ്‌നിനയും ചേര്‍ന്ന സഖ്യം സ്വെറ്റ്‌ലാനാ കുസ്‌നെട്‌സോവയോടും വെര സ്വനരേവയോടുമാണ് പരാജയപ്പെട്ടത്. ഇന്ത്യയുടെ ലിയാണ്ടര്‍ പേസും ചെക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപ്പ്‌നെയും ചേര്‍ന്ന ജോഡിയും ഡബിള്‍സ് സെമിഫൈനലിലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :