ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഗ്ലാമര്‍ റെഡി

sharapova
PRDPRD
ടെന്നീസിന്‍റെ ഗ്ലാമറിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍ തുടക്കമിടുകയാണ്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ടൂര്‍ണമെന്‍റായ ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ മത്സര രംഗത്തേക്ക് തിരിച്ചു വരാനുള്ള നീക്കത്തിലാണ് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷറപോവ നടത്തുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണു മുന്നോടിയായി നടന്ന ഷറപോവ-ചക്‍‌വെറ്റാഡ്‌സേ മത്സരത്തില്‍ വിജയം നേടിക്കോണ്ടാണ് ഷറപോവ തിരിച്ചുവരവ് ആഘോഷിക്കുന്നത്.

ചക് വെറ്റാഡ്‌സേയെ 6-0, 7-6 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഷറപോവ കീഴടക്കിയത്. ഇരുവരും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടം ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. ഷറപോവയുടെ അടുത്ത മത്സരങ്ങള്‍ ഹോങ്കോംഗില്‍ നടക്കുന്ന ജെ ബി ഗ്രൂപ്പ് ക്ലാസ്സിക്ക് ടൂര്‍ണമെന്‍റാണ്. ചെക്‍‌വെറ്റാഡ്‌സേ, വീനസ് വില്യംസ്, അന്ന ഇവാനോവിക്ക് തുടങ്ങിയവരാണ് ഇവിടെ ഷറപോവയുടെ എതിരാളികള്‍

മെല്‍ബണ്‍: | WEBDUNIA| Last Modified തിങ്കള്‍, 31 ഡിസം‌ബര്‍ 2007 (13:21 IST)
ഈ മുന്‍ ഒന്നാം നമ്പര്‍ വാം അപ്പ് മത്സരങ്ങള്‍ എന്ന നിലയില്‍ സിംഗപ്പൂരില്‍ ഈ ആഴ്ച നടക്കുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്. തന്‍റെ ഏഷ്യന്‍ മത്സരങ്ങള്‍ അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണുള്ള ഒരുക്കമാണെന്നാണ് ഷറപോവയും പറയുന്നത്. കഴിഞ്ഞ തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ അമേരിക്കന്‍ താരം സറീന വില്യംസിനോട് ഫൈനലില്‍ റഷ്യന്‍ താരം കീഴടങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :