ഓസ്ടേലിയന്‍ ഓപ്പണ്‍: ഇന്ത്യന്‍ സഖ്യം സെമിയില്‍

മെല്‍ബണ്‍| WEBDUNIA|
PRO
PRO
ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്- മഹേഷ് ഭൂപതി സഖ്യം ഓട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ഫ്രഞ്ച് താരം മൈക്കല്‍ ലോര്‍ദ- സെര്‍ബിയയുടെ നെനദ് സിമോനിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഖ്യം സെമിയിലേക്ക് യോഗ്യത നേടിയത്. 6-4, 6-4 എന്നീ സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം.

ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പേസും ഭൂപതിയും ഒന്നിക്കുന്നത്. മാക്‌സ് മിര്‍നി-ഡാനിയേല്‍ നെസ്റ്റോര്‍, മൗറീസ് ഫിറ്റിസ്ബര്‍ഗ്-മാര്‍സിന്‍ മാട്‌കോവ്‌സ്‌കി മല്‍സരത്തിലെ വിജയികളെയാകും ഇന്ത്യന്‍ സഖ്യം സെമിയില്‍ നേരിടുക.

പുരുഷ സിംഗിള്‍ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് സെമിഫൈനല്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ നാട്ടുകാരനായ സ്റ്റാന്‍സിലസ് വാവ്‌റിങ്കയെയാണ് ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. നൊവാക് ദ്യോകോവിച്ചിനെയാണ് ഫെഡറര്‍ സെമിയില്‍ നേരിടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :