ഇന്ത്യയുടെ സൈന നേഹ്വാള് ഓള് ഇംഗ്ലണ്ട് ബാഡ്മിറ്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം രണ്ടാം റൌണ്ടില്‍ കടന്നു. സാപ്സിരീ തെയ്റാട്ടാനാച്ചായിയെയാണ് സൈന പരാജയപ്പെടുത്തിയത്.
സാപ്സിരീയെ 21-11, 13-21, 21-13 എന്നീ സെറ്റുകള്‍ക്കാണ് സൈന പരാജയപ്പെടുത്തിയത്. ലോക ജൂനിയര്‍ റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരിയായി ഇന്ത്യയുടെ പി വി സിന്ധു യോഗ്യതാ റൗണ്ടില്‍ ജയിച്ച് മെയിന്‍ ഡ്രോയില്‍ ഇടംപിടിച്ചിട്ടുണ്ട്.
മറ്റ് മത്സരങ്ങളില്‍ ചൈനയുടെ വാംഗ് യിഹാന്, അഞ്ചാം സീഡ് ഡെന്മാര്ക്കിന്റെ ടിനെ ബൗണ്, ചൈനയുടെ ലിയു സിന് എന്നിവരും ജയിച്ചു.