ഒളിമ്പിക്സില്‍ സൌദി വനിതകള്‍ക്കും പങ്കെടുക്കാം

റിയാദ്| WEBDUNIA|
PRO
PRO
ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സൌദി അറേബ്യന്‍ വനിതകള്‍ക്ക് അനുമതി. ഇതാദ്യമായാണ് സൌദി വനിതകള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കുന്നത്.

യാഥാസ്ഥിതിക മത നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സൌദി വനിതകള്‍ക്ക് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. ലിംഗവിവേചനത്തിന്റെ പേരില്‍ മുഴുവന്‍ സൗദി ടീമിനും അയോഗ്യത ഭീഷണിയുണ്ടായതിനെ തുടര്‍ന്നാണ് എതിര്‍പ്പ് മറികടന്ന് ഭരണകൂടം വനിതകള്‍ക്കും അനുമതി നല്‍കിയത്.

അതേസമയം, ഷോ ജമ്പിംഗ് താരം ദല്‍മ റുഷ്ദി മാത്രമാണ് ഇപ്പോള്‍ ഒളിമ്പിക്സ് യോഗ്യതാ നേടിയ സൌദി വനിത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :