ഒളിമ്പിക്സില്‍ മത്സരിക്കാനില്ലെന്ന് പേസ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സില്‍ മത്സരിക്കാനില്ലെന്ന് ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസ്. ഇക്കാര്യം അറിയിച്ച് പേസ് ഓള്‍ ഇന്ത്യാ ടെന്നീസ്‌ അസോസിയേഷന്‌ കത്തയച്ചു.

ഇത്തവണ ഒളിമ്പിക്‌സിന്‌ രണ്ട്‌ ടെന്നീസ് ടീമുകളെ അയയ്‌ക്കാനായിരുന്നു അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. പെയ്‌സിനൊപ്പം സഖ്യം ചേരാന്‍ ഭൂപതിയും ബൊപ്പണ്ണയും വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ജൂനിയര്‍ താരമായ വിഷ്‌ണുവര്‍ദ്ധനും പേസും ചേര്‍ന്ന് ടീമായി അയക്കാന്‍ ഓള്‍ ഇന്ത്യാ ടെന്നീസ്‌ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു.

ഭൂപതിയേയും ബൊപ്പണ്ണയേയും ഉള്‍പ്പെടുത്തി മറ്റൊരു ടീമിനെയും ഒളിമ്പിക്സിന് അയക്കാനായിരുന്നു തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :