ഒന്നും ഒളിക്കാനില്ലെന്ന് മറഡോണ

ബ്യൂണസ്അയേഴ്സ്| WEBDUNIA|
അര്‍ജന്‍റീന ടീം അംഗങ്ങളില്‍ നിന്ന് തനിക്ക് ഒന്നും ഒളിക്കാനില്ലന്ന് ദേശീയ ഫുട്ബോള്‍ ടീം പരിശീലകന്‍ ഡീഗോ മറഡോണ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ പോര്‍ട്സ്മൌത്ത് എഫ് സിയുടെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ടീമില്‍ എല്ലാ താരങ്ങളും എന്നോട് കൂറുള്ളവരാണ്. അതിനാല്‍ തന്നെ ഇത്തരം വാര്‍ത്തകള്‍ അവര്‍ക്ക് മറ്റാരെങ്കിലും പറഞ്ഞ് അറിയേണ്ടി വരില്ല. എല്ലാം മുഖത്തു നോക്കി പറയാനാണ് എനിക്കിഷ്ടം. എന്‍റെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ഞാന്‍ അങ്ങിനെയാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാ‍ല്‍ പോര്‍ട്സ്മൌത്തിലേക്ക് പോകുമെന്ന വാര്‍ത്തയെക്കുറിച്ച് മറഡോണ ഒന്നും പറഞ്ഞില്ല.

ബ്രസീലിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം റൊസാരിയൊ സെന്‍‌ട്രല്‍ സ്റ്റേഡിയത്തില്‍ കളിക്കാനുള്ള തീരുമാനമെടുത്തത് കിളിക്കാരാ‍ണെന്നും മറഡോണ പറഞ്ഞു. മറഡോണ പ്രീമിയര്‍ ലീഗ് ക്ലബ്ബായ പോര്‍ട്സ്മൌത്തിന്‍റെ പരിശീലകനായേക്കുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകനെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പോര്‍ട്സ്മൌത്തിന്‍റെ പുതിയ ഉടമ സുലൈമാന്‍ അല്‍ ഫാഹിമിന്‍റെ പ്രത്യേക താല്‍പ്പര്യമാണ് മറഡോണയെ പോര്‍ട്സമൌത്തില്‍ എത്തിക്കുക എന്നത്. മറഡോണയുടെ ബന്ധുവായ റമീഗോയുമായി അല്‍ ഫാഹിമിനുള്ള അടുത്ത ബന്ധം പ്രയോജനപ്പെടുത്തിയാണ് അദ്ദേഹത്തെ ക്ലബ്ബിന്‍റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :