ഉത്തേജകമരുന്ന്: ആംസ്‌ട്രോംഗിന്റെ ഒളിമ്പിക്‌ മെഡല്‍ തിരിച്ചെടുത്തു

ലണ്ടന്‍| WEBDUNIA| Last Modified വെള്ളി, 18 ജനുവരി 2013 (09:33 IST)
PRO
ഉത്തേജകവിവാദത്തെത്തുടര്‍ന്ന്‌ ആജീവനാന്ത വിലക്ക്‌ നേരിടുന്ന സൈക്ലിംഗ്‌ ഇതിഹാസ താരം യുഎസ്‌എയുടെ ലാന്‍സ്‌ ആംസ്‌ട്രോംഗിന്റെ ഒളിമ്പിക്‌ മെഡല്‍ തിരിച്ചെടുത്തു.

2000 ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ ആംസ്‌ട്രോംഗ്‌ നേടിയ മെഡലാണു രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്‌.

യുഎസ്‌ ഉത്തേജക വിരുദ്ധ സമിതി ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കിനെതിരേ ആംസ്‌ട്രോംഗ്‌ അപ്പീല്‍ നല്‍കിയിട്ടില്ലെന്ന രാജ്യാന്തര െസെക്ലിംഗ്‌ യൂണിയന്റെ അറിയിപ്പു ലഭിച്ചതോടെയാണ്‌ ഐഒസി. ആംസ്‌ട്രോംഗിനോടു മെഡല്‍ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടത്‌. അപ്പീല്‍ നല്‍കാന്‍ അനുവദിച്ച സമയ പരിധി അവസാനിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :