ഇറ്റലി താരങ്ങള്‍ സഞ്ചരിച്ച വിമാനത്തിനു മിന്നലേറ്റു

റോം| WEBDUNIA|
PRO
ഇറ്റാലിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തിന്‌ വിമാനത്താവളത്തിലേക്ക് എത്തുന്നതിനു മുന്‍പ് ഇടിമിന്നലേറ്റു.

ബ്രസീലിനെതിരേ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ രാജ്യാന്തര സൗഹൃദ മത്‌സരം കളിക്കാന്‍ പോകുമ്പോഴായിരുന്നു ഈ അപകടം. ജനീവയിലെ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണു വിമാനത്തിനു മിന്നലേറ്റത്‌.

മിന്നലേറ്റെങ്കിലും വിമാനം പൈലറ്റിന്റെ പെട്ടെന്നുള്ള ഇടപെടലിനാല്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ കഴിഞ്ഞു. താരങ്ങള്‍ക്കു പരുക്കില്ലെങ്കിലും മിന്നലേറ്റ് ഷോക്കുണ്ടായെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. വിമാനത്തിനും ഗുരുതരമായ തകരാറുകളുണ്ടായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :