ഇറാഖിനെതിരെ ഇറാന് ജയം

ദോഹ| WEBDUNIA| Last Modified ബുധന്‍, 12 ജനുവരി 2011 (08:44 IST)
PRO
PRO
ഇറാഖിനെതിരെ ഏഷ്യാ കപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഇറാന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ജേതാക്കളായ ഇറാഖിനെ ഇറാന്‍ പരാജയപ്പെടുത്തിയത്.

ആദ്യം വല ചലിപ്പിച്ചത് ഇറാഖായിരുന്നു. പന്ത്രണ്ടാം മിനിറ്റില്‍ യൂനിസ് മുഹമ്മദാണ് ഇറാഖിന് വേണ്ടി ഗോള്‍ നേടിയത്. മത്സരം ഇറാഖിന് അനുകൂലമാകുമെന്ന് തോന്നിച്ചെങ്കിലും നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ഇറാന്‍ സമനില പിടിച്ചു. ഘൊലാംറെസ റെസായിയാണ് ഗോള്‍ നേടിയത്. കളിതീരാന്‍ ആറുമിനിറ്റ് ശേഷിക്കെ ഇമാന്‍ മൊബാലിയെടുത്ത ഫ്രീക്കിക്ക് ഇറാഖിനെതിരെ ഇറാന് വിജയഗോളും നേടികൊടുത്തു.

ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തില്‍ ഉത്തരകൊറിയയും യു എ ഇയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :