ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി ടിന്റു ലൂക്ക സെമിയില്‍
ലണ്ടന്‍|
WEBDUNIA|
PTI
PTI
ലണ്ടന്‍ ഒളിമ്പിക്സ് എണ്ണൂറ് മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക സെമിയില്‍. ഹീറ്റ്സില്‍ മൂന്നാമതായാണ് പി ടി ഉഷയുടെ ശിഷ്യയായ ടിന്റു ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ടിന്റു മൂന്നാം സ്ഥാനത്ത് എത്തിയത്.
2.01.75 ആണ് ടിന്റുവിന്റെ സമയം. ഇതോടെ 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഷൈനി വില്‍സണ്‍ കുറിച്ച റെക്കോര്‍ഡ് ടിന്റു മറികടന്നു. റഷ്യയുടെ മരിയ സാവിനോവയാണ് ഒന്നാം സ്ഥാനത്തെത്തിയത്. യുഎസിന്റെ അലിസ ഷ്മിഡ്റ്റാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
28 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിടി ഉഷയ്ക്ക് ഒളിമ്പിക്സ് മെഡല്‍ തലനാരിഴയ്ക്ക് നഷ്ടമായതിന്റെ വാര്‍ഷികദിനമാണിന്ന്. ഉഷ പരിശീലിപ്പിച്ച ടിന്റു ഈ ദിവസം തന്നെ സെമിയില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.