ഇന്ത്യയ്ക്ക് ചരിത്രനേട്ടം, മേരി കോമിന് മെഡല്‍ ഉറപ്പായി

ലണ്ടന്‍| WEBDUNIA|
PTI
ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍‌വേട്ടയുമായി ഇന്ത്യ. വനിതാ ബോക്സിംഗ്‌ 51 കിലോഗ്രാം വിഭാഗത്തില്‍ മേരി കോം മെഡലുറപ്പിച്ചതോടെയാണ് പുതിയ ചരിത്രമെഴുതുന്നത്. മേരി കോമിന്‍റെ മെഡല്‍ നേട്ടം കൂടിയായാല്‍ ഇന്ത്യയുടെ പോക്കറ്റില്‍ മെഡലുകളുടെ എണ്ണം നാലാകും.

ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ട്യൂണീഷ്യയുടെ മറുവ റഹാലിയെ തോല്‍പ്പിച്ചാണ് മേരി കോം സെമിഫൈനലില്‍ കടന്നത്.

സ്കോര്‍: 15-6.

സെമി ഫൈനലില്‍ പരാജയപ്പെട്ടാലും മേരി കോമിന്‌ വെങ്കലം ലഭിക്കും. ബുധനാഴ്ചയാണ്‌ സെമി നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :