ഇന്ത്യയില്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന് ഫിഡെയുടെ അംഗീകാരം

ചെന്നൈ| WEBDUNIA|
PRO
ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയില്‍ നടത്താനുള്ള ശ്രമങ്ങള്‍ക്ക് ഫിഡെയുടെ അംഗീകാരം. ചെന്നൈയില്‍ നടത്തുന്നത് സംബന്ധിച്ച കരാറില്‍ ഫിഡെ പ്രസിഡന്റ് കിര്‍സാന്‍ ഇല്യുംഷിനോവുമായി ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ സെക്രട്ടറി ഭരത് സിംഗ് ചൗഹാന്‍ ഒപ്പു വെച്ചു.

നിലവിലെ ചാംപ്യന്‍ കൂടിയായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഫിഡെ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ നോർവേയുടെ ഗ്രാന്റ്മാസ്റ്റർ മാഗ്നസ് കാരിസെനും (22) ​തമ്മിലാണ് ചെന്നൈയില്‍ മത്സരം നടക്കുക.

29 കോടി രൂപയാണ് ചാംപ്യന്‍ഷിപ്പ് നടത്തിപ്പിന് തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുളളത്. ലോക ചാംപ്യന് സമ്മാനത്തുകയായി ലഭിക്കുന്ന 14 കോടി രൂപയുള്‍പ്പെടെയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :