ഇന്ത്യന്‍ ഹോക്കിക്ക് ഇനി ഒറ്റ സംഘടന

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യന്‍ ഹോക്കിക്ക് ഇനി ഒരു സംഘടന മാത്രം. ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും ലയിക്കാന്‍ തീരുമാനിച്ചു.

കായിക മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ തീരുമാനം. ഇന്ന്‌ ലയിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അന്ത്യശാസനം. അവസാനവട്ട ചര്‍ച്ചയിലും തീരുമാനമായില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് നടപടികള്‍ കൈക്കൊള്ളുമെന്ന് കേന്ദ്രകായിക മന്ത്രി അജയ് മക്കെന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്ത് പേരിലായിരിക്കും ഹോക്കി സംഘടന ഇനി പ്രവര്‍ത്തിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :